വെള്ളമുണ്ടയിൽ സബാൻ കോട്ടക്കൽ ഫൈനലിൽ

- Advertisement -

സബാൻ കോട്ടക്കലിന്റെ വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിലെ കുതിപ്പ് തുടരുന്നു. ഇന്ന് ഒരു ഗംഭീര വിജയത്തോടെ ഫൈനലിലേക്ക് കടന്നിരിക്കുകയാണ് സബാൻ കോട്ടക്കൽ. വെള്ളമുണ്ടയിൽ ഇന്ന് സെമിയിൽ ഫിറ്റ് വെൽ കോഴിക്കോടിനെ ആയിരുന്നു സബാൻ കോട്ടക്കൽ നേരിട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടാൻ സബാൻ കോട്ടക്കലിനായി. സബാന്റെ സീസണിലെ രണ്ടാം ഫൈനലാണിത്. ഒരു കിരീടം സബാൻ ഇതിനകം നേടിയിട്ടുണ്ട്.

നാളെ ഫൈനലിൽ കെ ആർ എസ് കോഴിക്കോടിനെയാണ് സബാൻ കോട്ടക്കൽ നേരിടുക. ഇന്നലെ സെമിയിൽ സോക്കർ ഷൊർണ്ണൂരിനെ തോൽപ്പിച്ച് ആയിരുന്നു കെ ആർ എസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. കെ ആർ എസിന്റെ ആദ്യ ഫൈനലാണിത്.

Advertisement