“ഞാൻ എവിടേക്കുമില്ല”!! സുനിൽ ഛേത്രി ബെംഗളൂരു എഫ് സിയിൽ കരാർ പുതുക്കി

Newsroom

Picsart 23 07 02 00 46 20 555
Download the Fanport app now!
Appstore Badge
Google Play Badge 1

സുനിൽ ഛേത്രി ബെംഗളൂരു എഫ് സിയിൽ കരാർ പുതുക്കി. സുനിൽ ഛേത്രി ബെംഗളൂരു എഫ് സിയിൽ തന്നെ തുടരും എന്ന് ക്ലബ് അറിയിച്ചു. ബെംഗളൂരു എഫ് സിയുടെ ക്യാപ്റ്റൻ കൂടിയായ ഛേത്രി പുതിയ കരാർ ഒപ്പുവെച്ചതായി ബെംഗളൂരു എഫ് സി ഇന്ന് ഒരു വീഡിയോയിലൂടെ അറിയിച്ചു. 2013ൽ ബെംഗളൂരു എഫ് സിയിൽ എത്തിയ ഛേത്രി ലീ സീസണോടെ ക്ലബിൽ പത്തു വർഷം പൂർത്തിയാക്കിയിരുന്നു. ഇന്ന് മനോഹരമായ വീഡിയോയിലൂടെയാണ് ഛേത്രി കരാർ പുതുക്കുന്നത് ബെംഗളൂരു എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Picsart 23 07 02 00 47 20 259

ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മത്സരം നടക്കവെ ഒരു ബാന്നർ അൺവീൽ ചെയ്ത് കൊണ്ടാണ് ബെംഗളൂരു ഇന്ന് താരം ക്ലബിൽ തുടരും എന്ന് അറിയിച്ചത്. ഛേത്രി ബെംഗളൂരു ക്ലബ്ബിനായി ഇതുവരെ 250ൽ അധികം മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്, 120ഓളം ഗോളുകൾ താരം നീല ജേഴ്സിയിൽ നേടി. 38-കാരനായ താരം ദീർഘകാലമായി ക്ലബിന്റെ ക്യാപ്റ്റനുമാണ്.

ഛേത്രി 2013-ൽ ബെംഗളൂരുവിനെ ആദ്യ ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു. അതിനുശേഷം ക്ലബ്ബുമായി ആറ് ട്രോഫികൾ കൂടി താരം നേടിയിട്ടുണ്ട്, ഫെഡറേഷൻ കപ്പ് (2015, 2017), ഇന്ത്യൻ സൂപ്പർ ലീഗ് (2018- 19), സൂപ്പർ കപ്പ് (2018), ഡൂറണ്ട് കപ്പ് (2022) എന്നിവയാണ് ഛേത്രി ബെംഗളൂരുവിനൊപ്പം നേടിയ കിരീടങ്ങൾ.