ബെംഗളൂരു ഒരു വിദേശ താരത്തെ കൂടെ സ്വന്തമാക്കി. കോംഗോ സ്വദേശീയ ഫോർവേഡ് പ്രിൻസ് ഇബാരയാണ് ബെംഗളൂരു എഫ് സിയുമായി കരാർ ഒപ്പുവെച്ചത്. എ.എഫ്.സി കപ്പ് പ്ലേ ഓഫ് ഏറ്റുമുട്ടലിന് മുന്നോടിയായി താരം ടീമിനൊപ്പം ചേരും. ഇരുപത്തിയഞ്ച് വയസുള്ള പ്രിൻസ് രണ്ട് വർഷത്തെ കരാറിലാണ് ടീമിലേക്ക് എത്തുന്നത്.
We're adding more royalty to our ranks!🤴🏾
The Blues have roped in Congolese striker Prince Ibara, who joins on a two-year deal with an optional one year extension.🇨🇬#WelcomePrince #WeAreBFC 🔵 pic.twitter.com/z78Us3HafI
— Bengaluru FC (@bengalurufc) July 16, 2021
ബെൽജിയം ഫസ്റ്റ് ഡിവിഷൻ എ സൈഡ് ബിയർഷോട്ടിൽ നിന്ന് ലോണടിസ്ഥാനത്തിൽ ലിഗ് 2 ക്ലബായ ചാറ്റെറോക്സിനായായിരുന്നു താരം അവസാനം കളിച്ചത്. കോംഗോ, അൾജീരിയ, ടുണീഷ്യ, ഖത്തർ, ഗബോണിയ എന്നീ രാജ്യങ്ങളിൽ താരം കളിച്ചിട്ടുണ്ട്. ഇബാര 13 തവണ കോംഗോ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016 ൽ മൊറോക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ആയിരുന്നു രാജ്യത്തിനായി അരങ്ങേറ്റം കുറിച്ചത്. തന്റെ രാജ്യത്തിനായി അദ്ദേഹം നാല് തവണ ഗോൾ നേടിയിട്ടുണ്ട്.
“ഞാൻ കളിച്ച ക്ലബ്ബുകളിൽ കിരീടങ്ങൾ നേടാൻ തനിക്ക് ആയിട്ടുണ്ട്, എന്നാൽ ഇന്ത്യയും ഏഷ്യയും അടുത്ത വെല്ലുവിളിയാണ്. ഇവിടെ കളിക്കുക പ്രയാസമാണ് എന്നതാണ് ടീമിലേക്ക് വരാൻ തന്നെ പ്രചോദിപ്പിക്കുന്ന ഘടകം.” കരാർ ഒപ്പുവെച്ച ശേഷം പ്രിൻസ് പറഞ്ഞു