പ്ലേ ഓഫിനായി ഇനിയും കാത്തിരിക്കണം, കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ടു

Newsroom

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ കേരള ബാാസ്റ്റേഴ്സ് ഇനിയും കാത്തു നിൽക്കണം. ഇന്ന് നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0ന് ആണ് പരാജയപ്പെട്ടത്‌. റോയ്കൃഷ്ണ ആണ് ബെംഗളൂരു എഫ് സിയുടെ ഗോൾ നേടിയത്. ഇനി രണ്ടു മത്സരങ്ങൾ കൂടെ ബ്ലാസ്റ്റേഴ്സിന് ഉണ്ട്. ആ മത്സരങ്ങളിൽ ഒരു വിജയം നേടുകയോ ഒഡീഷ ഒരു മത്സരം തോൽക്കുകയോ ചെയ്താൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം.

Picsart 23 02 11 21 07 27 772

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വലിയ പിന്തുണ ഉണ്ടായിട്ടും ഇന്ന് കാര്യമായി തിളങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയില്ല. അവസാന എവേ മത്സരങ്ങളിൽ എന്ന പോലെ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സ് പ്രയാസപ്പെട്ടു. ലൂണയുടെ ഒരു ഹെഡർ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച അവസരം. 32ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ മികവ് ആണ് ബെംഗളൂരുവിന്റെ ഗോളായി മാറിയത്.

Picsart 23 02 11 21 08 07 966

ഒറ്റയ്ക്ക് കുതിച്ച് എത്തിയ റോയ് കൃഷ്ണ ഗില്ലിനെ നിയർ പോസ്റ്റിൽ പരാജയപ്പെടുത്തി കൊണ്ട് ലീഡ് നൽകി. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു. എങ്കിലും തുറന്ന അവസരങ്ങൾ ഒന്നും വന്നില്ല. ഈ പരാജയത്തോടെ ബ്ലാസ്റ്റേഴ്സ് 31 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ബെംഗളൂരു എഫ് സി തുടർച്ചയായ ആറാം വിജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അവർക്ക് 28 പോയിന്റ് ആണുള്ളത്.