റഫറിക്ക് എതിരെ വംശീയ പരാമർശം ഈസ്റ്റ് ബംഗാൾ പരിശീലകന് അഞ്ചു മത്സരങ്ങളിൽ വിലക്ക്

20210202 192628

ഐ എസ് എല്ലിൽ എല്ലാ വിവാദങ്ങളും റഫറിമാരെ സംബന്ധിച്ചായി മാറുകയാണ്. റഫറിക്ക് എതിരെ വംശീയ പരാമർശം നടത്തിയ ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളറിനെ വിലക്കാൻ ഐ എസ് എൽ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. അഞ്ചു മത്സരത്തിൽ വിലക്കും ആറു ലക്ഷം രൂപ പിഴയും ആകും ഫൗളറിന് ലഭിക്കുക. എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിനു ശേഷം റഫറിക്ക് എതിരെ പറഞ്ഞ വാക്കുകൾക്ക് ആണ് പിഴ ലഭിച്ചിരിക്കുന്നത്.

റഫറി Anti English അല്ലായെങ്കിൽ Anti East Bengal ആണ് എന്നായിരുന്നു ഫൗളറിന്റെ പ്രസ്താവന. റഫറിയിങിലെ പോരായ്മകൾ പരിഹരിക്കാൻ ഐ എസ് എൽ ഒന്നും ചെയ്യാത്തതിനാൽ ക്ലബുകളും ആരാധകരും ഒക്കെ പ്രതിഷേധങ്ങളുമായി രംഗത്തു വരികയാണ്.

Previous articleലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ, ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ
Next articleഅവസാനം ബെംഗളൂരു എഫ് സിക്ക് വിജയം