ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ലീഗിൽ തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷമാണ് ബെംഗളൂരു ഇറങ്ങുന്നത്. ബെംഗളൂരു ക്ലബ് ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടമാണിത്. പുതിയ പരിശീലകൻ നൗഷാദ് മൂസയ്ക്ക് കീഴിൽ ഇറങ്ങിയിട്ടും കാര്യമായ പുരോഗതി ബെംഗളൂരു എഫ് സിയുടെ പ്രകടനത്തിൽ കാണാൻ കഴിഞ്ഞിരുന്നില്ല.
സ്ട്രൈക്കർമാർ ഫോമിൽ ആകാത്തതാണ് ബെംഗളൂരു എഫ് സിയുടെ പ്രധാന പ്രശ്നം. മറുവശത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോശം ഫോമിലാണ്. അവസാന ആറു മത്സരങ്ങളിൽ ഒന്നു പോലും ജയിക്കാൻ നോർത്ത് ഈസ്റ്റിനായിട്ടില്ല. ഇന്ന് ജയിച്ചാൽ ബെംഗളൂരു എഫ് സിയെ മറികടന്ന് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാൻ നോർത്ത് ഈസ്റ്റിന് ആകും എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. സീസണിൽ ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സമനികയിൽ ആയിരുന്നു കളി അവസാനിച്ചിരുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.