“ബെംഗളൂരു എഫ് സിയാണ് ഐ എസ് എല്ലിലെ ഏറ്റവും മികച്ച ടീം” – ലൊബേര

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സിയാണ് ഐ എസ് എല്ലിലെ ഏറ്റവും മികച്ച ക്ലബ് എന്ന് എഫ് സി ഗോവ പരിശീലകൻ ലൊബേറോ. നാളെ ബെംഗളൂരു എഫ് സിയെ നേരിടാൻ ഇരിക്കുകയാണ് എഫ് സി ഗോവ. ആദ്യ മത്സരത്തിൽ ചെന്നൈയിനെ തകർത്ത് മികച്ച ഫോമിൽ ആണെങ്കിലും ആ മത്സരം പോലെ ആയിരിക്കില്ല നാളത്തെ മത്സരം എന്ന് ലൊബേര പറഞ്ഞു. കഴിഞ്ഞ സീസണിൽ ബെംഗളൂരു ഗംഭീരമായാണ് കളിച്ചത്. ഞങ്ങൾ ഇരു ക്ലബുകൾക്കും ലീഗ് ഘട്ടത്തിൽ ഒരേ പോയന്റ് ആയിരുന്നു. ഇത്തവണയും ബെംഗളൂരു തങ്ങൾക്ക് വലിയ വെല്ലുവിളി ആയിരിക്കും. ലൊബേര പറഞ്ഞു‌

കഴിഞ്ഞ സീസൺ ഐ എസ് എൽ ഫൈനലിൽ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ടായിരുന്നു എഫ് സി ഗോവ കിരീടം കൈവിട്ടത്. ആ മത്സരത്തിൽ എഫ് സി ഗോവൻ താരങ്ങൾ മികച്ച പ്രകടനമായിരുന്നു നടത്തിയത് എന്ന് ലൊബേര പറഞ്ഞു. അന്ന് എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനു ശേഷമായിരുന്നു ഗോവ പരാജയം സമ്മതിച്ചത്‌. അന്ന് സെറ്റ് പീസാണ് തിരിച്ചടി ആയതെന്നും ആ മേഖലയിൽ മെച്ചപ്പെടാൻ ശ്രമിക്കുമെന്നും ലൊബേര പറഞ്ഞു‌.