ബെംഗളൂരു എഫ്സിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ തകർത്തു ഈസ്റ്റ് ബംഗാൾ വിജയം

Newsroom

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് യോഗ്യത പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഈ വിജയം ബംഗാളിനെ ആറാം സ്ഥാനത്തെത്തിച്ചപ്പോൾ ബംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേല്പ്പിച്ചു.

ബെംഗളൂരു 24 04 07 21 31 45 041

ഇന്ന് പത്തൊമ്പതാം മിനിറ്റിൽ സോൾ ക്രസ്പോ ഒരു പെനാൽറ്റിയിലൂടെയാണ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചത്. ഈ ലീഡ് ആദ്യപകുതിയിൽ അവർക്ക് നിലനിർത്താനായി. അറുപതാം മിനിറ്റിൽ മറ്റൊരു പെനാൽറ്റിയിലൂടെ ബെംഗളൂരു എഫ് സി സമനില പിടിച്ചു. സുനിൽ ഛേത്രിയായിരുന്നു അവർക്ക് വേണ്ടി പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്.

ഈസ്റ്റ് ബംഗാൾ വിജയിക്കണമെന്ന് ഉറപ്പിച്ചായിരുന്നു. അവർ ശക്തമായി പൊരുതി 73ആം മിനിറ്റിൽ ക്ലൈറ്റൻ സിൽവയിലൂടെ വിജയഗോൾ നേടി. ഈ വിജയത്തോടെ 21 മത്സരങ്ങളിൽ 24 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ആറാം സ്ഥാനത്ത് എത്തി. 22 പോയിന്റുള്ള ബെംഗളൂരു എഫ് സി ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു.