മോഹൻ ബഗാന്റെ രണ്ട് വിദേശ താരങ്ങൾ എങ്കിലും കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും

കേരള ബ്ലാസ്റ്റേഴ്സ് രണ്ട് മോഹൻ ബഗാൻ വിദേശ താരങ്ങളെ എങ്കിലും സൈൻ ചെയ്യും എന്ന് റിപ്പോർട്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി മോഹൻ ബഗാന്റെ പരിശീലകനായിരുന്ന കിബു വികൂന എത്തിയപ്പോൾ തന്നെ മോഹൻ ബഗാൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ബഗാനിലെ രണ്ട് വിദേശ താരങ്ങളെ ടീമിൽ എത്തിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് സമ്മതിച്ചിരിക്കുന്നത്.

ഏതൊക്കെയാണ് ആ രണ്ട് താരങ്ങൾ എന്നത് വ്യക്തമല്ല. കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മോഹൻ ബഗാൻ താരങ്ങളെ സൈൻ ചെയ്യണം എന്ന് നേരത്തെ കിബു വികൂന ആവശ്യപ്പെട്ടിരുന്നു. ബഗാന്റെ താരങ്ങളായ‌ ബാബ ദിവാര, ജൊസേബ ബെറ്റിയ, ഫ്രാൻ ഗോൺസാലസ് എന്നിവരെ ടീമിൽ എത്തിക്കാൻ ആയിരുന്നു വികൂന ആവശ്യപ്പെട്ടത്. ഇതിൽ ഫ്രാൻ ഗോൺസാലസും ജൊസേബ ബെറ്റിയയും ആകും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുക എന്നാണ് സൂചനകൾ.

Previous articleഇഗാളോയെ 2021വരെ ക്ലബിൽ നിലനിർത്താൻ യുണൈറ്റഡ് ശ്രമം
Next articleഫ്രാൻസിസ്കോ ബ്രൂട്ടോ ഈസ്റ്റ് ബംഗാളിൽ പരിശീലകനായി എത്തും