“മോഹൻ ബഗാന്റെ ലോഗോയും ജേഴ്സിയും നിലനിർത്തണം”

- Advertisement -

മോഹൻ ബഗാൻ എ ടി കെ കൊൽക്കത്ത ലയനത്തിൽ താൻ സന്തോഷവാൻ ആണെന്ന് മുൻ മോഹൻ ബഗാൻ താരവും ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവുമായ ബെയ്ചുങ് ബൂട്ടിയ. പക്ഷെ മോഹൻ ബഗാന്റെ ജേഴ്സിയും ലോഗോയും പുതിയ ക്ലബിന് ഉണ്ടായിരിക്കണം. അങ്ങനെ ചെയ്യുന്നത് ക്ലബിന് ഗുണമെ ചെയ്യുകയുള്ളൂ. മോഹൻ ബഗാൻ എ ടി കെ എന്നാവണം പേരെന്നും ബൂട്ടിയ പറയുന്നു.

താൻ ഐ എസ് എല്ലിന്റെ രണ്ടാം സീസണിൽ തന്നെ എ ടി കെ കൊൽക്കത്ത ഉടമകളോട് മോഹൻ ബഗാനുമായി ലയിക്കണം എന്നു പറഞ്ഞിരുന്നു. ഇപ്പോൾ എങ്കിലും ഇത് നടക്കുന്നത് സന്തോഷമാണ്. എ ടി കെയ്ക്ക് ഇപ്പോൾ ആരാധകർ ഉണ്ട് എങ്കിലും മോഹൻ ബഗാൻ വരുന്നതോടെ ആരാധകരുടെ വലുപ്പം വളരെ വലുതാകും എന്ന് ബൂട്ടിയ പറയുന്നു. ബഗാന്റെ ചരിത്രം എ ടി കെയ്ക്ക് ഗുണം മാത്രമെ നൽകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement