യുവ ഫോർവേഡ് ആയുഷ് മുംബൈ സിറ്റിയിൽ

20201014 183344
- Advertisement -

മുംബൈ സിറ്റി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ്. 18കാരനായ ഫോർവേഡ് ആയുഷ് ചികാര ആണ് മുംബൈ സിറ്റിയിൽ എത്തിയിരിക്കുന്നത്. താരം ക്ലബിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. റിലയൻസ് യൂത്ത് ടീമിന്റെ ഭാഗമായിരുന്നു അവസാന മൂന്ന് വർഷങ്ങളായി ആയുഷ്. അവിടെ ഗംഭീര പ്രകടനം നടത്തി താരം നേരത്തെ തന്നെ ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ സീസണുകളിലായി റിലയൻസിനു വേണ്ടി 40 മത്സരങ്ങൾ കളിച്ച താരം 16 ഗോളുകൾ നേടിയിരുന്നു. താരം ഈ സീസണിൽ സീനിയർ ടീമിനൊപ്പം പരിശീലനം നടത്തും എങ്കിലും റിസേർവ് ടീമിലാകും ഉണ്ടാവുക. ആരോസിന് താരത്തെ ലോണിൽ നൽകാനും മുംബൈ സിറ്റി ആലോചിക്കുന്നുണ്ട്.

Advertisement