ആയുഷ് അധികാരിയെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ സാധ്യത

Newsroom

Picsart 23 04 21 01 24 20 864
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ യുവ മധ്യനിര താരം ആയുഷ് അധികാരി ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. ഈ സീസണിൽ ആയുഷിന് കേരള ബ്ലാസ്റ്റേഴ്സിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ആകെ ഏഴ് ഐ എസ് എൽ മത്സരങ്ങളിൽ ആണ് ആയുഷ് ഇറങ്ങിയത്. അതും വെറും 132 മിനുട്ടുകൾ മാത്രം. ഇതിനു മുമ്പുള്ള സീസണിൽ ആയുഷ് 17 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു.

കേരള 23 04 21 01 24 38 741

ആയുഷ് 2019ൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. 2020ൽ ടീമിനായി സീനിയർ അരങ്ങേറ്റം നടത്തി. അതിനു മുമ്പ് ഒസോണിൽ ആയിരുന്നു. ഇന്ത്യൻ ആരോസിനായും ആയുഷ് കളിച്ചിട്ടുണ്ട്. 22കാരനായ താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ട്. ഐ എസ് എല്ലിലെ ഏതെങ്കിലും ക്ലബ് തന്നെ ആയുഷിനായി രംഗത്ത് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.