ഐ എസ് എൽ കിരീടം ഒരിക്കൽ കൂടെ കൊൽക്കത്തയിലേക്ക്. എ ടി കെ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി കൊണ്ടാണ് ഒരിക്കൽ കൂടെ കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ 2-2 എന്നായിരുന്നു തുടർന്ന് പെനാൾട്ടിയിൽ 4-3ന് ജയിച്ചാണ് എ ടി കെ കിരീടത്തിൽ മുത്തമിട്ടത്.
ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബെംഗളൂരു എഫ് സിക്ക് തിരിച്ചടി നേരിട്ടു. 3ആം മിനുട്ടിൽ അവർക്ക് പരിക്ക് കാരണം അവരുടെ യുവ സ്റ്റാർ ശിവശക്തിയെ നഷ്ടപ്പെട്ടു. ഇതിനു ശേഷം എ ടി കെ മോഹൻ ബഗാൻ ആണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. മത്സരത്തിന്റെ 14ആം മിനുട്ടിൽ ആഷിക് കുരുണിയനൊരു ബോൾ ഹെഡ് ചെയ്യുന്നത് തടയാൻ റോയ് കൃഷ്ണകൈ ഉപയോഗിച്ചതാണ് ബെംഗളൂരുവിന് തിരിച്ചടിയായത്. ഹാൻഡ് ബോളിന് റഫറി വിളിച്ച പെനാൾട്ടി പെട്രാറ്റോസ് ലക്ഷ്യത്തിൽ എത്തിച്ചു.
ഇതിനു ശേഷം ഒരു ഫ്രീകിക്കിൽ നിന്ന് ഹാവി ഹെർണാണ്ടസിലൂടെ ബെംഗളൂരു എഫ് സിക്ക് ഒരു അവസരം ലഭിച്ചു. പക്ഷെ ഹാവിയുടെ സ്ട്രൈക്ക് വിശാൽ കെയ്ത് തടഞ്ഞു. 34ആം മിനുട്ടിൽ ബെംഗളൂരു എഫ് സി ഒരു പെനാൾട്ടി അപ്പീൽ നടത്തി എങ്കിലും റഫറി അനുവദിച്ചില്ല. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ റോയ്കൃഷയെ സുഭാഷിഷ് ഫൗൾ ചെയ്തതിന് ബെംഗളൂരുവിന് പെനാൾട്ടി കിട്ടി. ക്യാപ്റ്റൻ സുനിൽ ഛേത്രി ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1. കളി ഹാഫ് ടൈമിന് പിരിഞ്ഞു.
രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ലിസ്റ്റൺ കൊളാസോയുയടെ ഒരു ഷോട്ട് ഗുർപ്രീത് തട്ടി അകറ്റി. അത് നേരെ പെട്രാറ്റോസിന്റെ കാലിലേക്ക് ആണെത്തിയത്. എന്നാൽ താരത്തിന്റെ ടാർഗറ്റ് ബെംഗളൂരുവിന്റെ ഭാഗ്യം കൊണ്ട് ടാർഗറ്റിലേക്ക് പോയില്ല. മത്സരത്തിന്റെ 78ആം മിനുട്ടിൽ ബെംഗളൂരു വിജയ ഗോൾ നേടി. ഒരു കോർണറിൽ നിന്ന് റോയ് കൃഷ്ണയുടെ ഹെഡർ ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകിയത്. ബെംഗളൂരു വിജയത്തിലേക്ക് എന്ന് കരുതിയ നിമിഷം.
എന്ന 85ആം മിനുട്ടിൽ വീണ്ടും എ ടി കെ മോഹൻ ബഗാന് ഒരു പെനാൾട്ടി ലഭിച്ചു. ഇത്തവണ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് നടത്തിയ ഫൗളിനാണ് പെനാൾട്ടി നൽകിയത് എന്നത് ബെംഗളൂരു പ്രതിഷേധങ്ങൾ ഉയർത്താൻ കാരണമായി. പെനാൾട്ടി എടുത്ത പെട്രാറ്റോസ് വീണ്ടും ഗുർപ്രീതിനെ പെനാൾട്ടി സ്പോടിൽ നിന്ന് പരാജയപ്പെടുത്തി. സ്കോർ 2-2. 90 മിനുട്ട് കഴിഞ്ഞും സമനില തെറ്റാത്തതോടെ കളി എക്സ്ട്രാ ടൈമിലേക്ക്.
എക്സ്ട്രാ ടൈമിൽ ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഗോൾ ഇരു ടീമുകൾക്കും അടുത്ത് എത്തിയില്ല. തുടർന്ന് പെനാൾട്ടി. ബെംഗളൂരുവിന്റെ ആദ്യ കിക്ക് എടുത്ത അലൻ കോസ്റ്റക്കും എ ടി കെയുടെ കിക്ക് എടുത്ത പെട്രാറ്റോസിനും പിഴച്ചില്ല. 1-1. പിന്നാലെ റോയ് കൃഷ്ണ ബെംഗളൂരുവിനായി രണ്ടാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. ലിസ്റ്റൺ ഗുർപ്രീതിനെ കീഴ്പ്പെടുത്തി. 2-2. ബെംഗളൂരുവിന്റെ മൂന്നാം കിക്ക് എടുത്ത ബ്രൂണെയെ വിശാൽ കെയ്ത് തടഞ്ഞു. കിയാൻ എ ടി കെയ്ക്കായി ഗോൾ നേടിയതോടെ കൊൽക്കത്തൻ ടീമിന് 3-2ന്റെ ലീഡ്. പിന്നാലെ പാബ്ലോയും ബെംഗളൂരുവിന്റെ കിക്ക് മിസ്സ് ആക്കിയതോടെ കിരീടം എ ടി കെയുടെ കയ്യിൽ എത്തി.