36 പന്തിൽ 99 റൺസ്!!! സോഫി ഡിവൈനിന്റെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്സ്!!! ഗുജറാത്തിനെ നിഷ്പ്രഭമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

Sports Correspondent

Sophiesmriti

ഗുജറാത്ത് ജയന്റ്സ് നൽകിയ 189 റൺസ് വിജയലക്ഷ്യം നിഷ്പ്രയാസം മറികടന്ന് ആര്‍സിബി. സോഫി ഡിവൈനിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് മത്സരത്തിൽ അനായാസ വിജയം നേടുവാന്‍ റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരിനെ സഹായിച്ചത്.

സ്മൃതി മന്ഥാനയോടൊപ്പം സോഫി അടിച്ച് തകര്‍ത്തപ്പോള്‍ 9.2 ഓവറിൽ ഈ കൂട്ടുകെട്ട് 125 റൺസാണ് നേടിയത്. ഇതിൽ 37 റൺസായിരുന്നു സ്മൃതിയുടെ സംഭാവന. 36 പന്തിൽ 8 സിക്സും 9 ഫോറും അടക്കം 99 റൺസ് നേടിയ സോഫി പുറത്താകുമ്പോള്‍ ആര്‍സിബി 11.5 ഓവറിൽ 157 റൺസ് നേടിയിരുന്നു.

ഹീത്തര്‍ നൈറ്റഅ 22 റൺസും എൽസെ പെറി 19 റൺസും നേടി 32 റൺസിന്റെ അപരാജിത കൂട്ടുകെട്ട് നേടിയപ്പോള്‍  ലക്ഷ്യം 15.3 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.