സസ്സെക്സിനെതിരെ 51 റൺസ് വിജയം കരസ്ഥമാക്കി കിഡ്സ്

Sports Correspondent

Kidscctvm

സെലസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ട് ഫിക്സ്ച്ചറിൽ വിജയം കുറിച്ച് കിഡ്സ് സിസി. ഇന്ന് നടന്ന മത്സരത്തിൽ സസ്സെക്സ് കോഴിക്കോടിനെ 51 റൺസിനാണ് കിഡ്സ് സിസി തിരുവനന്തപുരം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കിഡ്സ് 26 ഓവറിൽ 171/9 എന്ന സ്കോര്‍ നേടിയപ്പോള്‍ സസ്സെക്സിന് 26 ഓവറിൽ 120 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

കിഡ്സിനായി റിതു കൃഷ്ണ(35), എപി ഉണ്ണി കൃഷ്ണന്‍(33), അനന്തു അജയന്‍(33), അലന്‍ അലക്സ്(9 പന്തിൽ 23), ബിജു നാരായണന്‍(8 പന്തിൽ 18) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. സസ്സെക്സിനായി റിസ്വാന്‍ നാലും കൈഫ് മൂന്ന് വിക്കറ്റും നേടി.

Bijunarayanan

ബാറ്റിംഗിൽ സസ്സെക്സിനായി 43 റൺസ് നേടിയ റിസ്വാന്‍ ആണ് ടോപ് സ്കോറര്‍. മറ്റു താരങ്ങളിലാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയത് ടീമിന് തിരിച്ചടിയായി. ഹരിപ്രസാദ് 20 റൺസുമായി പുറത്താകാതെ നിന്നു.

കിഡ്സിനായി ബിജു നാരായണന്‍ 3 വിക്കറ്റും ഗോകുൽ രാജന്‍ 2 വിക്കറ്റും നേടി.