മോഹൻ ബഗാന് വൻ തിരിച്ചടി, കൗകോ ഇനി ഈ സീസണിൽ കളിക്കില്ല

Newsroom

Picsart 22 11 24 13 28 58 597
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഈ സീസണിൽ ഇതുവരെ ഫോമിൽ എത്താൻ ആകാത്ത എ ടി കെ മോഹൻ ബഗാന് ഒരു വലിയ തിരിച്ചടി കൂടെ. അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ ജോണി കൗകോ ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ക്ലബ് സ്ഥിരീകരിച്ചു. എഫ് സി ഗോവക്ക് എതിരായ മത്സരത്തിനിടയിൽ ഏറ്റ പരിക്ക് എ സി എൽ ഇഞ്ച്വറി ആണ് എന്ന് ക്ലബ് അറിയിച്ചു. 6 മാസത്തിൽ അധികം കൗകോ പുറത്ത് ഇരിക്കേണ്ടി വരും. ഇനി അടുത്ത സീസണിൽ മാത്രമെ കൗകോയെ എ ടി കെ ജേഴ്സിയിൽ കാണാൻ ആകൂ.

Picsart 22 11 24 13 29 19 117

ഈ സീസണിൽ ഇതുവരെ 6 മത്സരങ്ങൾ കളിച്ച കൗകോ 2 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആയിരുന്നു ഫിൻലാൻഡ് താരം മോഹൻ ബഗാനിൽ എത്തിയത്. 3 ഗോളും ആറ് അസിസ്റ്റും കഴിഞ്ഞ സീസണ കൗകോ സംഭാവന ചെയ്തിരുന്നു. കൗകോയ്ക്ക് പകരം ജനുവരിൽ മോഹൻ ബഗാൻ പുതിയ താരത്തെ എത്തിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.