ഫുട്‌ബോൾ കളിക്കാൻ ആണ്, അല്ലാതെ ആരെയും പഠിപ്പിക്കാൻ അല്ല ഖത്തറിൽ എത്തിയത്‌ – ഗ്രാനിറ്റ് ശാക്ക

Granitxhaka

ഫുട്‌ബോൾ കളിക്കാൻ ആണ് തങ്ങൾ ഖത്തർ ലോകകപ്പിന് എത്തിയത് അല്ലാതെ രാഷ്ട്രീയം പറയാൻ അല്ല എന്നു വ്യക്തമാക്കി സ്വിറ്റ്സർലാന്റ് ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്ക. ജർമ്മനിയുടെ ‘വൺ ലവ്’ ആം ബാന്റ് പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ആഴ്‌സണൽ താരം കൂടിയായ ശാക്കയുടെ മറുപടി. അതിൽ തങ്ങൾ സ്വിസ് ടീം എന്തെങ്കിലും ചെയ്യേണ്ടത് ഇല്ല എന്നു ശാക്ക പറഞ്ഞു.

ഞങ്ങൾ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ് എന്നു പറഞ്ഞ അദ്ദേഹം തങ്ങളുടെ ശ്രദ്ധ തങ്ങളുടെ ഫുട്‌ബോളിൽ ആയിരിക്കും എന്നും വ്യക്തമാക്കി. തങ്ങൾ ഫുട്‌ബോൾ കളിക്കാൻ ആണ് ലോകകപ്പിൽ എത്തിയത് അല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും പഠിപ്പിക്കാൻ അല്ല എന്നും സ്വിസ് നായകൻ കൂട്ടിച്ചേർത്തു. തങ്ങളുടെ കാമറൂണിന് എതിരായ ആദ്യ മത്സരത്തിന് മുമ്പ് ആയിരുന്നു താരത്തിന്റെ പ്രതികരണം.