എ ടി കെയ്ക്ക് സമനില കുരുക്ക്, കേരള ബ്ലാസ്റ്റേഴ്സിന് പിറകിൽ തന്നെ

Picsart 23 01 21 22 14 37 740

സമനിലയിൽ പിരിഞ്ഞു ചെന്നൈയിനും എ ടി കെയും

ഐ എസ് എൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയും എ ടി കെ മോഹൻ ബഗാനും സമനിലയിൽ പിരിഞ്ഞു. ചെന്നൈയിൽ വെച്ചു നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിതമായി പിരിയുകയായിരുന്നു. ഇതോടെ എടികെ നാലാം സ്ഥാനത്ത് തുടരുകയാണ്. ചെന്നൈയിൻ എട്ടാമതാണ്.

എ ടി കെ 23 01 21 22 13 22 363

ആദ്യ പകുതിയിൽ എടികെക്ക് ആയിരുന്നു ചെറിയ മുൻതൂക്കം എങ്കിലും ലഭിച്ച അവസരങ്ങൾ അവർക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. മത്സരം ആരംഭിച്ചു നാലാം മിനിറ്റിൽ തന്നെ ദിമിത്രി പെട്രാഡോസിന്റെ കോർണറിൽ ബ്രണ്ടൻ ഹാമിലിന്റെ ശ്രമം കീപ്പറുടെ കൈകളിൽ അവസാനിച്ചു. ആശിഷ് റായിയുടെ ഷോട്ട് സമിക് മിത്ര തടുത്തത് ഹ്യൂഗോ ബൊമസിലേക്ക് എത്തിയെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നിൽ പെട്രാഡോസിന്റെ ഫ്രീകികിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു ഹാമിലിന്റെ ഹെഡർ ശ്രമവും ഫലം കാണാതെ പോയി.

നാല്പത്തിയെട്ടാം മിനിറ്റിൽ ഹ്യൂഗോ ബൊമസും ലിസ്റ്റൻ കോളാസോയും ചേർന്ന് നടത്തിയ നീക്കം സമിത് തടുത്തു. രണ്ടാം പകുതിയിൽ ചെന്നൈയിൻ കൂടുതൽ ഉണർവ് കാണിച്ചു. എൺപത്തിയാറാം മിനിറ്റിൽ വിൻസി ബറേറ്റോയുടെ മികച്ചൊരു ഷോട്ട് വിശാൽ ഖേയ്ത് കോർണർ വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.