തിരിക്ക് പകരക്കാരനെ എ ടി കെ മോഹൻ ബഗാൻ കണ്ടെത്തി, ഓസ്ട്രേലിയൻ താരത്തെ സൈൻ ചെയ്തു

Picsart 22 06 22 15 05 52 749

എ ടി കെ മോഹൻ ബഗാൻ പുതിയ വിദേശ സെന്റർ ബാക്കിനെ സൈൻ ചെയ്തു എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ് ദീർഘകാലം പുറത്തിരിക്കും എന്ന് ഉറപ്പായ തിരിക്ക് പകരമായി ഓസ്ട്രേലിയ താരം ബ്രണ്ടൺ മൈക്കിൾ ഹാമിൽ ആണ് ബഗാനിലേക്ക് എത്തുന്നത്. ഒരു വർഷത്തെ കരാർ ആകും ഹാമിൽ മോഹൻ ബഗാനിൽ ഒപ്പുവെക്കുക. 29കാരനായ താരം മെൽബൺ വിക്ടറിയിൽ നിന്നാണ് ഇന്ത്യയിലേക്ക് വരുന്നത്. കഴിഞ്ഞ സീസണിൽ എ ലീഗിൽ 19 മത്സരങ്ങൾ കളിച്ച ഹമിൽ 3 ഗോളുകൾ നേടിയിരുന്നു‌‌.

മുമ്പ് മെൽബൺ ഹേർട്സ്, വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ്, വെസ്റ്റേൺ യുണൈറ്റഡ് എന്നിവർക്കായി കളിച്ചിട്ടുണ്ട്. വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സിൽ അഞ്ചു സീസണുകളോളം കളിച്ചിരുന്നു‌. ഓസ്ട്രേലിയയെ മുമ്പ് യുവ ദേശീയ ടീമുകളിൽ ഹാമിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

Previous articleടോസ് ഇംഗ്ലണ്ടിന്, ഓയിന്‍ മോര്‍ഗന്‍ മത്സരത്തിനില്ല, ജോസ് ബട്‍ലര്‍ നയിക്കും
Next articleഹാവി ഹെർണാണ്ടസ് ഇനി ബെംഗളൂരു എഫ് സി താരം