ഹാവി ഹെർണാണ്ടസ് ഇനി ബെംഗളൂരു എഫ് സി താരം

സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹാവി ഹെർണാണ്ടസ് ബെംഗളൂരു എഫ് സിയിൽ എത്തി. ഹാവി ഹെർണാണ്ടസിന്റെ സൈനിംഗ് ബെംഗളൂരു എഫ് സി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം ബെംഗളൂരു എഫ് സിയിൽ രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്‌‌‌. കഴിഞ്ഞ മാസ് താരം ഒഡീഷ വിട്ടതായി അറിയിച്ചിരുന്നു‌.

എ ടി കെയിൽ ‌ നിന്നാണ് താരം ഒഡീഷയിലേക്ക് എത്തിയിരുന്നത്. ഹാവി ഇന്ത്യൻ സൂപ്പർ ലീഗിൽ 56 മത്സരങ്ങൾ ഇതുവരെ കളിച്ചു. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ ഹാവി ഹെർണാണ്ടസ് കളിച്ചിരുന്നു. ആകെ 9 ഗോളും 11 അസിസ്റ്റും താരം ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്.

33കാരനായ സ്പെയിനാർഡ് തന്റെ കരിയർ റയൽ മാഡ്രിഡിലൂടെ ആരംഭിച്ച താരമാണ്. റയൽ മാഡ്രിഡ് ബി ഉൾപ്പെടെ വിവിധ സ്പാനിഷ് ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു. റൊമാനിയ, പോളണ്ട്, അസർബൈജാൻ എന്നിവിടങ്ങളിലും അദ്ദേഹം കളിച്ചു.