രണ്ടു മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം എ ടി കെ മോഹൻ ബഗാൻ വിജയവഴിയിലേക്ക് തിരികെ വന്നു. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിനെ തോൽപ്പിച്ച് ആയിരുന്നു മോഹൻ ബഗാൻ മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. ഇഞ്ച്വറി ടൈം ഗോളിൽ ആയിരുന്നു ബഗാന്റെ വിജയം. മത്സരത്തിൽ തുടക്കം മുതൽ അവസാനം വരെ ഇരുടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു.
മത്സരം ഗോൾരഹിത സമനിലയിലേക്ക് പോവുക ആണ് എന്ന തോന്നിച്ച സമയത്താണ് ഡേവിഡ് വില്യംസ് ഗോളുമായി എത്തിയത്. ഈ ഗോൾ മോഹൻ ബഗാന്റെ വിജയം ഉറപ്പിച്ചു. ഇന്നും മികച്ച ഡിഫൻഡിംഗ് ആണ് കൊൽക്കത്തൻ ടീം നടത്തിയത്. ഗോൾ ലൈൻ ക്ലിയറൻസ് അടക്കൻ വേണ്ടി വന്നു ഇന്ന് ക്ലീൻ ഷീറ്റ് ഉറപ്പിക്കാൻ. ഈ വിജയം മോഹൻ ബഗാനെ 24 പോയിന്റിൽ എത്തിച്ചു. 15 പോയിന്റുള്ള ചെന്നൈയിൻ ആറാമത് നിൽക്കുകയാണ്













