ഏഷ്യൻ ഗെയിംസിനു വേണ്ടി ഐ എസ് എൽ നീട്ടിവെക്കാൻ ആവശ്യപ്പെട്ട് എ ഐ എഫ് എഫ്

Newsroom

ഏഷ്യൻ ഗെയിംസിനായി ഐ എസ് എൽ ക്ലബുകൾ താരങ്ങളെ വിട്ടു നൽകാൻ തയ്യാറാകാത്തതോടെ ലീഗ് നീട്ടിവെക്കാൻ ഉള്ള ശ്രമം എ ഐ എഫ് എഫ് ആരംഭിച്ചു. സെപ്റ്റംബർ 21ന് ആരംഭിക്കാൻ ആയിരുന്ന ഐ എസ് എൽ 10 ദിവസത്തേക്ക് നീട്ടിവെക്കാൻ ആണ് എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബെ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇതിനായി എഫ് എസ് ഡി എല്ലിനെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു.

Picsart 23 09 07 01 48 30 082

സെപ്റ്റംബർ 19ന് ആണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഫിഫ വിൻഡോ അല്ലാത്തതിനാൽ ക്ലബുകൾക്ക് ഈ സമയത്ത് താരങ്ങളെ രാജ്യത്തിനായി വിട്ടുകൊടുക്കണം എന്ന് നിർബന്ധമില്ല. സീസൺ തുടക്കം ആയതിനാൽ എ ഐ എഫ് എഫ് പ്രത്യേകം ആവശ്യപ്പെട്ടിട്ടും താരങ്ങളെ വിട്ടുനൽകാൻ ഒരു ക്ലബും ഇതുവരെ തയ്യാറായിട്ടില്ല. ഇതാണ് ലീഗ് മാറ്റിവെക്കുന്ന ആലോചനയിൽ എ ഐ എഫ് എഫ് എത്തിയത്.

എഫ് എസ് ഡി എൽ അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ച കാര്യത്തിൽ മറുപടി നൽകും. ഇപ്പോൾ സെപ്റ്റംബർ 21ന് ലീഗ് തുടങ്ങാനായുള്ള ഒരുക്കങ്ങൾ സജീവമാണ്. അടുത്ത ദിവസം ഐ എസ് എൽ ഫിക്സ്ചർ വരാനിരിക്കെയാണ് പുതിയ ആവശ്യം എ ഐ എഫ് എഫ് ഉന്നയിച്ചിരിക്കുന്നത്.