അർഷ്ദീപ് സിംഗ് ഇനി ഡെൽഹി ഡൈനാമോസിൽ

- Advertisement -

മിനേർവ പഞ്ചാബിന്റെ ഗോൾ കീപ്പർ ആയിരുന്ന അർഷ്ദീപ് സിംഗിനെ ഡെൽഹി ഡൈനാമോസ് സ്വന്തമാക്കി. 22കാരമായ അർഷ്ദീപ് സിംഗ് അവസാന നാലു വർഷമായി മിനേർവയിൽ കളിക്കുന്ന താരമാണ്. എ ഐ എഫ് എഫിന്റെ എലൈറ്റ് അക്കാദമിയിലൂടെ ആയിരുന്നു അർഷ്ദീപിന്റെ വളർച്ച. താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബാകും ഡെൽഹി ഡൈനാമോസ്. നേരത്തെ ഒരു സീസണിൽ ഷില്ലോങ്ങ് ലജോങ്ങിനായും അർഷ്ദീപ് ഐലീഗ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഐ ലീഗിലും എ എഫ് സി കപ്പിലുമായി 12 മത്സരങ്ങൾ അർഷ്ദീപ് കഴിച്ചിരുന്നു. ചണ്ഡിഗഡ് സ്വദേശിയാണ്.

Advertisement