അരിന്ദം ഭട്ടാചാര്യ സ്പെയിനിലേക്ക്

ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ സ്പെയിനിലേക്ക് പോകുന്നു. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനായുള്ള തയ്യാറെടുപ്പിനായി ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ സ്പെയിനിലെ മാർബെയ എഫ്‌സിക്കൊപ്പം ഒരു മാസത്തെ പരിശീലനത്തിനായാണ് സ്പെയിനിലേക്ക് പോകുന്നത്. ഹീറോ ഐ‌എസ്‌എൽ 2021-22ൽ എസ്‌സി ഈസ്റ്റ് ബംഗാളിനായി കളിച്ച ഭട്ടാചാര്യക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല.

ഹീറോ ഐ‌എസ്‌എൽ 2020-21 കാമ്പെയ്‌നിൽ ഐ‌എസ്‌എൽ ഗോൾഡൻ ഗ്ലോവ് അവാർഡ് നേടിയ താരമാണ് അരിന്ദം. സ്പാനിഷ് ഫുട്ബോളിന്റെ അഞ്ചാം ഡിവിഷനിൽ കളിക്കുന്ന ക്ലബാണ് മാർബെയ. സ്പെയിനിലേക്ക് പോകാനും പരിശീലനം നേടാനുമുള്ള വിസയ്ക്കായി കാത്തിരിക്കുകയാണ് 32 കാരനായ താരം ഇപ്പോൾ. അരിന്ദം വരും സീസണിൽ ഈസ്റ്റ് ബംഗാളി ഉണ്ടാകില്ല എന്നാണ് സൂചനകൾ.