അരിന്ദം ഭട്ടാചാര്യ മോഹൻ ബഗാൻ വിട്ട് ഈസ്റ്റ് ബംഗാളിൽ

Img 20210906 164112

ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ ഈസ്റ്റ് ബംഗാളിൽ എത്തി. താരം കഴിഞ്ഞ ആഴ്ച എ ടി കെ മോഹൻ ബഗാൻ വിടും എന്ന് അറിയിച്ചിരുന്നു. അന്ന് മുതൽ താരം ഈസ്റ്റ് ബംഗാളിലേക്ക് ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണുകളിൽ എ ടി കെയ്ക്കായി ഗംഭീര പ്രകടനം തന്നെ അരിന്ദം നടത്തിയിരുന്നു. ഒരു സീസൺ മുമ്പെയുള്ള സീസണിൽ എ ടി കെയുടെ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു അരിന്ദം.

ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ വല കാത്ത അരിന്ദം ആകെ‌ 16 ഗോളുകളെ വഴങ്ങിയിരുന്നുള്ളൂ. താരം ഈസ്റ്റ് ബംഗാളിൽ രണ്ട് വർഷത്തെ കരാറാകും ഒപ്പുവെക്കുക.

ചർച്ചിൽ ബ്രദേഴ്സിലൂടെ ആയിരുന്നു അരിന്ദം തന്റെ സീനിയർ കരിയർ ആരംഭിച്ചത്. 2008-09 ഐ ലീഗിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബോബ് ഹൂട്ടൻ ഇന്ത്യ കോച്ചായിരുന്ന കാലത്ത് ഇന്ത്യൻ ടീമിലും എത്തിയിട്ടുണ്ട് അരിന്ദം. സായിലൂടെ വളർന്നു വന്ന താരം ബെംഗളൂരു എഫ് സി, പൂനെ സിറ്റി, മുംബൈ സിറ്റി എന്നീ ക്ലബുകളുടെ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 70ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Previous articleRTPCRഉം പോസിറ്റീവ്, രവി ശാസ്ത്രി അവസാന ടെസ്റ്റിന് ഉണ്ടാകില്ല
Next articleവിജയത്തോടെ ജംഷദ്പൂർ ഡ്യൂറണ്ട് കപ്പ് ആരംഭിച്ചു