വിജയത്തോടെ ജംഷദ്പൂർ ഡ്യൂറണ്ട് കപ്പ് ആരംഭിച്ചു

20210906 164811

ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ ജംഷദ്പൂർ എഫ് സിക്ക് വിജയം. ഇന്ന് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഐലീഗ് ക്ലബായ സുദേവയെ നേരിട്ട ജംഷദ്പൂർ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ 34ആം മിനുട്ടിൽ ലാലറുവത് മാവിയ ആണ് ജംഷദ്പൂരിന് ലീഡ് നൽകിയത്. മികച്ച രീതിയിൽ കളിച്ച് ആ ഒരൊറ്റ ഗോളിന് തന്നെ വിജയം ഉറപ്പിക്കാൻ ജംഷസ്പൂരിനായി. യുവതാരങ്ങളുമായായിരുന്നു ജംഷസ്പൂർ ഇറങ്ങിയത്. അവരുടെ സീനിയർ സ്ക്വാഡിലെ താരങ്ങളിൽ ഭൂരിഭാഗവും ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നില്ല.

ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡ് സി ആർ പി എഫിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 62ആം മിനുട്ടിൽ പെഡ്രോ ഹാവിയർ ആണ് ബെംഗളൂരു യുണൈറ്റഡിനായി വിജയ ഗോൾ നേടിയത്.

Previous articleഅരിന്ദം ഭട്ടാചാര്യ മോഹൻ ബഗാൻ വിട്ട് ഈസ്റ്റ് ബംഗാളിൽ
Next articleപുതിയ ഐ.പി.എൽ ഫ്രാഞ്ചൈസികൾക്കായി ആറ് നഗരങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് ബി.സി.സി.ഐ