ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ ആയിരുന്ന അരിന്ദം ഭട്ടാചാര്യ ഈസ്റ്റ് ബംഗാൾ വിട്ട് ചെന്നൈയിനിൽ എത്തുന്നു. താരത്തെ സൈൻ ചെയ്യാൻ ചെന്നൈയിൻ ചർച്ചകൾ നടത്തുകയാണ്. ഇപ്പോൾ പരിശീലനത്തിനായി സ്പെയിനിൽ പോയിരിക്കുകയാണ് അരിന്ദം. ഈസ്റ്റ് ബംഗാൾ വിടും എന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
അരിന്ദം ഭട്ടാചാര്യ നേരത്തെ കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് തന്റെ ക്യാപ്റ്റൻസി ഉപേക്ഷിച്ചിരുന്നു. അരിന്ദം ഭട്ടാചാര്യയുടെ പ്രകടനങ്ങളും അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ സീസണിൽ 11 മത്സരങ്ങൾ കളിച്ച അദ്ദേഹം 19 ഗോളുകൾ വഴങ്ങിയിരുന്നു.
ഒരു സീസൺ മുമ്പ് എ ടി കെ മോഹൻ ബഗാന്റെ താരമായിരുന്നു ഭട്ടാചാര്യ അവിടെ നിന്നാണ് വൈരികളായ ഈസ്റ്റ് ബംഗാളിലേക്ക് അദ്ദേഹം എത്തിയത്
രണ്ടു സീസൺ മുമ്പെയുള്ള സീസണിൽ എ ടി കെയുടെ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു അരിന്ദം. ചർച്ചിൽ ബ്രദേഴ്സിലൂടെ ആയിരുന്നു അരിന്ദം തന്റെ സീനിയർ കരിയർ ആരംഭിച്ചത്. 2008-09 ഐ ലീഗിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബോബ് ഹൂട്ടൻ ഇന്ത്യ കോച്ചായിരുന്ന കാലത്ത് ഇന്ത്യൻ ടീമിലും എത്തിയിട്ടുണ്ട് അരിന്ദം. സായിലൂടെ വളർന്നു വന്ന താരം ബെംഗളൂരു എഫ് സി, പൂനെ സിറ്റി, മുംബൈ സിറ്റി എന്നീ ക്ലബുകളുടെ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്.