സാന്റാന ഇനി ഹൈദരബാദ് എഫ് സിയിൽ

- Advertisement -

ഒഡീഷയുടെ മുൻ സ്ട്രൈക്കർ ആയിരുന്ന അരിദന സാന്റാന ഇനി ഹൈദരബാദ് എഫ് സിയിൽ കളിക്കും. കഴിഞ്ഞ സീസണിൽ പരികേറ്റത് കൊണ്ട് പകുതിക്ക് വെച്ച് സീസൺ വിടേണ്ടി വന്ന താരമാണ് സാന്റാന. ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു സാന്റാനയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ സീസണിൽ ഒഡീഷയ്ക്കായി ഗോളടിച്ചു കൂട്ടിയ താരമാണ് സാന്റാന.

14 മത്സരങ്ങൾ കളിച്ച സാന്റാന 9 ഗോളുകൾ നേടിയിരുന്നു. ഒപ്പം രണ്ട് അസിസ്റ്റും താരം സംഭാവന നൽകിയിരുന്നു. ഇപ്പോൾ ഹൈദരബാദിൽ ഒരു വർഷത്തെ കരാറിൽ ആണ് സാന്റാന ഹൈദരബാദിൽ എത്തുന്നത്. കൾചറൽ ലൊയെൻസ എന്ന ക്ലബിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു സാന്റാന നേരത്തെ ഒഡീഷയിൽ കളിച്ചിരുന്നത്. ഹൈദരബാദ് എന്നാൽ സ്ഥിരകരാറിലാണ് താരത്തെ സൈൻ ചെയ്തത്. മുമ്പ് തായ്ലാന്റിലെ ബാങ്കോങ് ഗ്ലാസ് എഫ് സിയിൽ കളിച്ചിട്ടുള്ള സന്താനെ അവിടെ 16 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയിരുന്നു. സ്പാനിഷ് ക്ലബായ ടെനെരിഫെയിലും കളിച്ചിട്ടുണ്ട്.

Advertisement