യുവ സ്ട്രൈക്കർ അപൂർണ്ണ നർസാരിയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യം യുവ സ്ട്രൈക്കർ അപൂർണ്ണ നർസാരിയാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. താരത്തിന്റെസൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആസാം സ്വദേശിയായ അപൂർണ കഴിഞ്ഞ ഇന്ത്യം വനിതാ ലീഗിൽ ഇന്ത്യൻ ആരോസിന് ഒപ്പം ആയിരുന്നു. ഇന്ത്യൻ വനിതാ ലീഗിൽ 11 മത്സരങ്ങൾ കളിച്ച അപൂർണ്ണ ഹാട്രിക്ക് അടക്കം 9 ഗോളുകൾ നേടിയിരുന്നു. വനിതാ ലീഗിൽ ടോപ് സ്കോറേഴ്സിൽ അഞ്ചാം സ്ഥാനം ഈ പതിനെട്ടുകാരിക്ക് ആയിരുന്നു.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് രണ്ട് ഗോൾ കീപ്പർമാരുടെ സൈനിംഗും പ്രഖ്യാപിച്ചിരുന്നു. ഹരിയാന സ്വദേശിനിയാണ് തനുവും നിസാരി കെയും ആയിരുന്നു ആ ഗോൾ കീപ്പർമാർ. വരും ദിവസങ്ങളിൽ ടീം മറ്റു സൈനിംഗുകളും പ്രഖ്യാപിക്കും. കേരള ബ്ലാസ്റ്റേഴ്സ് കേരള വനിതാ ലീഗിലൂടെ ആകും അവരുടെ അരങ്ങേറ്റം കുറിക്കുക.