മക്നീൽ ഇനി എവർട്ടണിൽ

Newsroom

Img 20220729 012954
Download the Fanport app now!
Appstore Badge
Google Play Badge 1

ബേർൺലി താരം ഡ്വൈറ്റ് മക്നീലിനെ എവർട്ടൺ സ്വന്തമാക്കി. 2027 ജൂൺ അവസാനം വരെ അഞ്ച് വർഷത്തെ കരാറിൽ ആണ് ബേൺലിയിൽ നിന്ന് ഡ്വൈറ്റ് മക്നീൽ എവർട്ടണിലേക്ക് എത്തുന്നത്. 22-കാരൻ സമ്മറിലെ എവർട്ടന്റെ മൂന്നാമത്തെ സൈനിംഗ് ആണ്.

ഇംഗ്ലണ്ട് അണ്ടർ-21 ഇന്റർനാഷണൽ മക്നീൽ അവസാന നാല് വർഷമായി ബേർൺലിക്ക് ഒപ്പം ആയിരുന്നു. അദ്ദേഹം 140-ലധികം മത്സരങ്ങൾ ബേർൺലിക്കായി കളിച്ചിട്ടുണ്ട്. 2018 ഡിസംബർ മുതൽ ആകെ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രം ആണ് താരം നഷ്‌ടമാക്കിയത്.