ഒരു ഗോവൻ താരം കൂടെ കേരള ബ്ലാസ്റ്റേഴ്സിൽ

Picsart 06 10 12.07.27
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോവൻ താരത്തെ കൂടെ ടീമിൽ എത്തിച്ചിരിക്കുകയാണ്. 25കാരനായ വിങ്ങർ അനിൽ ഗവോങ്കർ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. താരം കേരള ബ്ലാസ്റ്റേഴ്സിൽ രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെക്കുന്നത്. നേരത്തെ ഗോവൻ സ്വദേശിയായ വിൻസി ബരെറ്റോയെയും കേരള ബ്ലാസ്റ്റേഴ്സ് സൻ ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആം ബാൻഡ് അണിഞ്ഞിട്ടുള്ള ജെസ്സലും, ഗോൾ കീപ്പർ ആൽബിനോ ഗോമസും ഗോവയിൽ നിന്നുള്ള താരമാണ്.

ഗോവൻ ക്ലബായ വാസ്കോയിൽ നിന്നാണ് അനിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഗോവ പ്രൊ ലീഗിൽ അനിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. വേഗതയും ഡ്രിബിളിഗ് സ്കിൽസുമാണ് അനിലിനെ ദേശീയ ക്ലബുകളുടെ ശ്രദ്ധയിൽ എത്തിച്ചത്. ഇരു വിങ്ങിലും കളിക്കനും അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ റോളിൽ കളിക്കാനും അനിലിനാകും. കഴിഞ്ഞ സീസൺ ഗോവ പ്രൊ ലീഗിൽ മൂന്ന് ഗോളുകൾ താരം നേടിയിരുന്നു. അനിലിന്റെ ട്രാൻസ്ഫർ കേരള ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Advertisement