യുവതാരം അനികേത് ജാദവ് ഈസ്റ്റ് ബംഗാൾ വിടുന്നു. അനികേത് ജാദവിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഒഡീഷ എഫ് സി സ്വന്തമാക്കും എന്ന് khelnow റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു അനികേത് ഈസ്റ്റ് ബംഗാളിൽ എത്തിയത്. പക്ഷെ അനികേതിന് ഈ സീസണിൽ കാര്യമായ അവസരം ഈസ്റ്റ് ബംഗാൾ നൽകിയില്ല. ഇതാണ് താരം ക്ലബ് വിടാൻ കാരണം.
ഹൈദരാബാദിൽ നിന്നായിരുന്നു അനികേത് ജാദവ് ഈസ്റ്റ് ബംഗാളിലേക്ക് വന്നത്. 22കാരനായ താരം കഴിഞ്ഞ സീസണിൽ ഹൈദരാബാദിൽ 16 മത്സരങ്ങൾ കളിച്ച് 2 ഗോളുകൾ ലീഗിൽ നേടിയിരുന്നു. അറ്റാക്കിൽ ഏതു പൊസിഷനിലും കളിക്കുന്ന താരം 2017ൽ ഇന്ത്യക്ക് ഒപ്പം അണ്ടർ 17 ലോകകപ്പിൽ കളിച്ചിരുന്നു.
കോലാപ്പൂരിൽ ജനിച്ച അനികെത് തന്റെ ഫുട്ബോൾ ജീവിതം പൂനെ എഫ്‌സി അകാദമിയിലൂടെ ആണ് ആരംഭിച്ചത്. മുമ്പ് രണ്ടു സീസണുകളിൽ ജംഷദ്പൂരിനൊപ്പം ഉണ്ടായിരുന്ന അനികേത് അവിടെ 27 മത്സരങ്ങൾ കളിച്ചിരുന്നു. രണ്ടു ഗോളുകളും ജംഷദ്പൂരിനായി സ്കോർ ചെയ്തു.