അനികേത് ജാദവ് ഹൈദരബാദ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക്

Newsroom

Img 20220801 012506
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു മികച്ച യുവതാരം കൂടെ ഈസ്റ്റ് ബംഗാളിൽ. അനികേത് ജാദവ് ട്രാൻസ്ഫർ പൂർത്തിയാക്കാനായി കൊൽക്കത്തയിൽ എത്തി എന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിൽ നിന്നാണ് അനികേത് ജാദവ് ഈസ്റ്റ് ബംഗാളിലേക്ക് വരുന്നത്. 22കാരനായ താരം കഴിഞ്ഞ സീസണിൽ ആയിരുന്നു ഹൈദരാബാദിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകൾ ലീഗിൽ നേടിയിരുന്നു.

അനികേതിനെ വിട്ടു നൽകാൻ ഹൈദരബാദ് ഇപ്പോൾ തയ്യാറാണ്‌. താരം രണ്ട് വർഷത്തെ കരാർ ക്ലബിൽ ഒപ്പുവക്കും. അറ്റാക്കിൽ ഏതു പൊസിഷനിലും കളിക്കുന്ന താരം 2017ൽ ഇന്ത്യക്ക് ഒപ്പം അണ്ടർ 17 ലോകകപ്പിൽ കളിച്ചിരുന്നു.

കോലാപ്പൂരിൽ ജനിച്ച അനികെത് തന്റെ ഫുട്ബോൾ ജീവിതം പൂനെ എഫ്‌സി അകാദമിയിലൂടെ ആണ് ആരംഭിച്ചത്. മുമ്പ് രണ്ടു സീസണുകളിൽ ജംഷദ്പൂരിനൊപ്പം ഉണ്ടായിരുന്ന അനികേത് അവിടെ 27 മത്സരങ്ങൾ കളിച്ചിരുന്നു. രണ്ടു ഗോളുകളും ജംഷദ്പൂരിനായി സ്കോർ ചെയ്തു.