“തനിക്ക് എന്തിനാണ് വിലക്ക് എന്ന് അറിയില്ല, ചെയ്തത് സംഘർഷം തടയുക മാത്രം” – അനസ്

- Advertisement -

തനിക്ക് ലഭിച്ച മൂന്ന് മത്സരത്തിന്റെ വിലക്ക് എന്തിനാണെന്ന് അറിയില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം അനസ് എടത്തൊടിക. കഴിഞ്ഞ‌ സീസണിൽ സൂപ്പർ കപ്പ് മത്സരത്തിനിടെ എഫ് സി ഗോവ താരങ്ങളും ജംഷദ്പൂർ താരങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു അനസിന് വിലക്ക് ലഭിച്ചത്. മൂന്ന് മത്സരത്തിൽ വിലക്കും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു അനസിന് കിട്ടിയത്.

താൻ സംഘർഷം തടയുക മാത്രമാണ് ചെയ്തത് എന്ന് അനസ് മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ പരിശോധിക്കാം എന്നും താൻ ഗോവ പരിശീലകൻ ഡെറിക് പെരേരയെ പിടിച്ചു വെക്കുകയായിരുന്നു. അദ്ദേഹം സംഘർഷത്തിൽ പെടരുത് എന്നായിരുന്നു തന്റെ ആഗ്രഹം. തന്നെ പൂനെ എഫ് സിയിൽ പരിശീലിപ്പിച്ച ആളാണ് അദ്ദേഹം. താൻ അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹത്തിനും അറിയാമെന്നും അനസ് പറഞ്ഞു.

പിഴ മനസ്സിലാക്കാമെന്നും എന്നാൽ മൂന്ന് മത്സരത്തിൽ വിലക്ക് എന്തിനാണെൻ അറിയില്ല എന്നും അനസ് പറഞ്ഞു. അനസിന് പുതിയ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും നഷ്ടമാകും.

Advertisement