അമെയ് റണവദെയ്ക്ക് മുംബൈ സിറ്റിയിൽ പുതിയ കരാർ

Img 20210617 133206
Credit: Twitter

മുംബൈ സിറ്റിയുടെ യുവതാരം റണവാദെ പുതിയ കരാർ ഒപ്പുവെച്ചു. 2025 മെയ് വരെ ക്ലബിൽ താരത്തെ നിലനിർത്തുന്ന നാല് വർഷത്തെ കരാർ ആണ് റണവാഡെ ഒപ്പുവെച്ചത്. മുംബൈയിൽ ജനിച്ച് വളർന്ന റണവാദെ എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഐ.എസ്.എല്ലിൽ മുമ്പ് എഫ്.സി ഗോവയിൽ താരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണ് മുന്നോടിയായിരുന്നു റണവദെ തന്റെ ജന്മനാടായ മുംബൈ സിറ്റി എഫ്‌സിയിലേക്ക് എത്തിയത്. 23 കാരനായ താരം സെർജിയോ ലോബേരയുടെ കീഴിൽ 20 മത്സരങ്ങൾ കഴിഞ്ഞ ഐ എസ് എല്ലിൽ കളിച്ചു. ഐ‌എസ്‌എൽ ലീഗ് വിന്നേഴ്സ് ഷീൽഡും ഐ‌എസ്‌എൽ ട്രോഫിയും നേടുന്നതിൽ പ്രധാന പങ്കുവഹിക്കാനും താരത്തിനായി.

“മുംബൈ സിറ്റിയിൽ ചേർന്നത് എന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ്. മുംബൈക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ ഹോം ക്ലബിന്റെയും അവിശ്വസനീയമായ ഈ കുടുംബത്തിന്റെയും ഭാഗമായി തുടരുമെന്നതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു” കരാർ ഒപ്പുവെച്ച ശേഷം റണവാദെ പറഞ്ഞു.

Previous articleവ്യക്തിപരമായി താന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ഏറെ ആസ്വദിക്കുന്നു – ടിം സൗത്തി
Next articleടി20 ലോകകപ്പിനുള്ള ടീമിൽ ഇടം ലഭിയ്ക്കുമെന്ന് പ്രതീക്ഷ – കുല്‍ദീപ് യാദവ്