ടി20 ലോകകപ്പിനുള്ള ടീമിൽ ഇടം ലഭിയ്ക്കുമെന്ന് പ്രതീക്ഷ – കുല്‍ദീപ് യാദവ്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ തനിക്ക് ഇടം ലഭിയ്ക്കുമെന്ന് വിശ്വാസമുണ്ടെന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്. സമാനമായ രീതിയിൽ ഐപിഎലിന്റെ യുഎഇ ലെഗിലും തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് കരുതുന്നതെന്ന് താരം പറഞ്ഞു. എന്നാൽ വരുൺ ചക്രവര്‍ത്തിയുടെ വരവോട് താരത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

വാഷിംഗ്ടൺ സുന്ദര്‍, അക്സര്‍ പട്ടേൽ എന്നിവരുടെ വരവോട് കൂടിയാണ് താരം ഇന്ത്യയുടെ ടീമിൽ നിന്ന് പുറത്തേക്ക് പോകുന്നത്. രവീന്ദ്ര ജഡേജ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ വന്നതോടെ താരത്തിനെ സെലക്ടര്‍മാര്‍ പരിഗണിക്കാതെയായി. ഇപ്പോള്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിൽ ഇടം പിടിച്ച താരം ഇനിയുള്ള പ്രകടനങ്ങള്‍ തനിക്ക് ലോകകപ്പ് ടീമിൽ ഇടം നല്‍കുമെന്നാണ് പറയുന്നത്.

ഐപിഎലിൽ പല വിദേശ താരങ്ങളും തിരികെ വരാത്തതിനാൽ തന്നെ തനിക്ക് ടീമിൽ സ്ഥാനം തിരികെ ലഭിയ്ക്കുമെന്നാണ് കുല്‍ദീപ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കന്‍ ടൂറിലെ പ്രകടനവും ഐപിഎലിലെ പ്രകടനവും ഏറെ നിര്‍ണ്ണായകം ആകുെന്നാണ് താരം വ്യക്തമാക്കിയത്. ഈ രണ്ടിടങ്ങളിലും മികവ് പുലര്‍ത്താനായാൽ താന്‍ ലോകകപ്പ് ടീമിലേക്ക് യോഗ്യത നേടുമെന്നാണ് വിശ്വാസമെന്നും താരം വ്യക്തമാക്കി.