മലയാളി യുവതാരം അലക്സ് സജി ഹൈദരബാദ് എഫ് സിയിൽ

മലയാളി യുവതാരം അലക്സ് സജി ഇനി ഐ എസ് എല്ലിൽ കളിക്കും. ഗോകുലം കേരളയുടെ താരമായിരുന്ന അലക്സ് സജിയെ ഹൈദരാബാദ് എഫ് സി ആണ് സ്വന്തമാക്കിയത്. അലക്സ് സജി 2025വരെയുള്ള കരാറിലാണ് ഹൈദരാബാദിൽ എത്തുന്നത്. അവസാന മൂന്ന് സീസണായി സജി ഗോകുലം കേരളക്ക് ഒപ്പം ആയിരുന്നു. ഗോകുലത്തോടൊപ്പം രണ്ട് ഐ ലീഗ് കിരീടങ്ങൾ നേടാൻ അലക്സ് സജിക്ക് ആയിരുന്നു.

2019ൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നായിരുന്നു ഡിഫൻഡറായ അലക്സ് സജി ഗോകുലത്തിൽ എത്തിയത്. വയനാട് സ്വദേശിയാണ് അലക്സ് സജി. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിനും റിസേർവ്സ് ടീമിനും ഒപ്പമായിരുന്നു താരം ബ്ലാസ്റ്റേഴ്സിൽ ഉള്ളപ്പോൾ കളിച്ചിരുന്നത്.

മുമ്പ് റെഡ് സ്റ്റാർ അക്കാദമിയിലും സജി കളിച്ചിട്ടുണ്ട്. മാർ അത്നീഷ്യസ് കോളോജിന്റെ താരം കൂടിയായിരുന്നു സജി.