ആഴ്സണൽ യുവതാരം ഹച്ചിൻസണെ ചെൽസി സ്വന്തമാക്കുന്നു

ആഴ്സണലിന്റെ യുവതാരമായ ഒമാരി ഹച്ചിൻസണെ ചെൽസി സ്വന്തമാക്കുകയാണ്. 18കാരനായ താരം ചെൽസിയുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ആഴ്സണൽ താരം ക്ലബിൽ തുടരുമെന്നായിരുന്നു കരുതിയത്. ഹച്ചിൻസൺ ക്ലബ് വിടുന്നത് ആഴ്സണലിനെ ഞെട്ടിച്ചിട്ടുണ്ട്.

18കാരൻ ആണെങ്കിലും ആഴ്‌സണൽ U21 ടീമിലെ സ്ഥിരാംഗം ആയിരുന്നു ഒമാരി ഹച്ചിൻസൺ. താരത്തെ ലോണിൽ അയക്കാൻ ആഴ്സണൽ ആലോചിക്കുന്നതിനിടയിൽ ആണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്. വിംഗറായോ അറ്റാക്കിംഗ് മിഡ്ഫീൽഡറായോ കളിക്കാൻ കഴിയുന്ന താരമാണ് ഹച്ചിൻസൺ. ഇംഗ്ലണ്ടിൽ ജനിച്ച താരം ജമൈക്കൻ ദേശീയ ടീമിനായി ഇതിനകം സീനിയർ അരങ്ങേറ്റം നടത്തിയിട്ടുണ്ട്.