വെൽഷ് ഗോൾകീപ്പിർ ഹെന്നസി ബേർൺലി വിട്ട് ഫോറസ്റ്റിൽ

20220715 154236

നോട്ടിങ്ഹാം ഫോറസ്റ്റ് ഗോൾ കീപ്പർ ആയിരുന്ന ഹെന്നസിൽ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിൽ. 35കാരനായ താരത്തെ രണ്ടു വർഷത്തെ കരാറിലാണ് ഫോറസ്റ്റ് സൈൻ ചെയ്തത്. ഫോറസ്റ്റിൽ രണ്ടാം ഗോൾ കീപ്പർ ആയാകും ഹെന്നസി കളിക്കുക. അവർ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ഡീൻ ഹെൻഡേഴ്സണെ ഒന്നാം നമ്പറാക്കുക എന്ന ഉദ്ദേശത്തിൽ സൈൻ ചെയ്തിട്ടുണ്ട്.

ഹെന്നസി കഴിഞ്ഞ സീസണിൽ ആയിരുന്നു ബേർൺലിയിൽ എത്തിയത്. താരം അതിനു മുമ്പ് ഏഴര വർഷം പാലസിലായിരുന്നു. വെയിൽസ് അന്താരാഷ്ട്ര ഗോൾകീപ്പർ വെയ്ൻ ഹെന്നസി ബേർൺലി റിലഗേറ്റ് ആയത് കൊണ്ടാണ് ക്ലബ് വിടുന്നത്. വെയിൽസ് ദേശീയ ടീമിനായി നൂറിൽ അധികം മത്സരങ്ങൾ ഹെന്നസി കളിച്ചിട്ടുണ്ട്.