ആൽബിനോ ഗോമസ് ഇനി ജംഷദ്പൂരിൽ

Newsroom

മുൻ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസ് ഇനി ജംഷദ്പൂർ എഫ് സിയിൽ. ജംഷദ്പൂർ എഫ് സിയുമായി ആൽബിനോ കരാർ ധാരണയിൽ എത്തിയതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ശ്രീനിധി ഡെക്കാൻ വിട്ടാണ് ആൽബിനോ ജംഷദ്പൂരിൽ എത്തുന്നത്.

ആൽബിനോ 24 07 09 09 52 19 559

കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം രണ്ട് സീസണിലും താരം ഐ ലീഗിലാണ് കളിച്ചത്. ശ്രീനിധിയിൽ എത്തും മുമ്പ് ചർച്ചിൽ ബ്രദേഴ്സിന്റെയും വല കാത്തു.

രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു‌. 3 കാരനായ ആൽബിനോ 2020ൽ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കർ, മുംബൈ സിറ്റി ഐസ്വാൾ എഫ്‌സി എന്നിവർക്കായും കളിച്ചിട്ടുണ്ട്. ഐസാളിനെ ഐ-ലീഗ് കിരീടം ഉയർത്താൻ സഹായിക്കുവാൻ മുമ്പ് അൽബിനോക്ക് ആയിരുന്നു.