ഐഎസ്എല്ലിൽ തിരികെയെത്തി ആൽബർട്ട് റോക, ഹൈദരാബാദ് എഫ്സിയുടെ പരിശീലകനാകും

- Advertisement -

ഐഎസ്എല്ലിൽ തിരികെയെത്തി സ്പാനിഷ് പരിശീലകൻ ആൽബർട്ട് റോക. ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായി ചുമതലയേൽക്കും. 2020-21 സീസൺ മുതലാകും ടീമിന്റെ ഹെഡ് കോച്ചായി റോക ചുമതലയേൽക്കുന്നത്. 2 വർഷത്തെ കരാറിലാണ് ആൽബർട്ട് റോക ഇന്ത്യൻ സൂപ്പർ ലീഗിൽ തിരികെയെത്തുന്നത്. ഹൈദരാബാദ് എഫ്സി പരിശീലകനായ ഫിൽ ബ്രൗണീനെ പുറത്താക്കിയതിന് പിന്നാലെയാണ് ആൽബർട്ട് റോകയുടെ മടങ്ങി വരവ്.

ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയുടെ പരിശീലകനായിരുന്നു റോക. എ എഫ് സി കപ്പ് ഇന്റര്‍ സോണ്‍ സെമി ഫൈനലിന് യോഗ്യത നേടിക്കൊടുത്ത് കൊണ്ടാണ് റോക രാജകീയമായി ബെംഗളൂരു പരിശീലക സ്ഥാനത്ത് നിന്നും വിടവാങ്ങിയത്. റോകയുടെ കീഴില്‍ രണ്ട് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ ബെംഗളൂരു എഫ് സി നേടിയിരുന്നു. ആദ്യ വര്‍ഷം ഫെഡറേഷന്‍ കപ്പും, ഈ സീസണില്‍ സൂപ്പര്‍ കപ്പും. രണ്ടു കിരീടങ്ങള്‍ക്ക് പുറമെ എ എഫ് സി കപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ടീമായി ബെംഗളൂരു എഫ് സിയെ മാറ്റാനും റോകയ്ക്ക് ആയി.

ഐ എസ് എല്ലിലേക്ക് ബെംഗളൂരു എഫ് സി എത്തിയപ്പോള്‍ ഭൂരിഭാഗം കളിക്കാരെയും നഷ്ടപ്പെട്ടിട്ടും ബെംഗളൂരു എഫ് സിയെ രാജ്യത്തിലെ മികച്ച ക്ലബായി തന്നെ നിലനിര്‍ത്താന്‍ ആൽബർട്ട് റോകക്കായി. ആ സീസണിൽ ഐ എസ് എല്ലില്‍ ലീഗില്‍ ഒന്നാമതെത്താനും പ്ലേ ഓഫില്‍ ഫൈനലില്‍ എത്താനും ബെംഗളൂരു എഫ് സിക്കായിരുന്നു.

Advertisement