ഹക്കു ഡിഫൻസിൽ ഇറങ്ങും, സുയിവർലൂൺ ഇല്ല. ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

- Advertisement -

ഐ എസ് എല്ലിലെ ഈ സീസണിലെ പന്ത്രണ്ടാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് എവേ മത്സരത്തിൽ എ ടി കെ കൊൽക്കത്തയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരബാദിനെ തോൽപ്പിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ഡിഫൻഡർ സുയിവർലൂൺ ഇന്ന് ടീമിൽ ഇല്ല. പകരം ഹക്കു ആണ് സെന്റർ ബാക്ക് പൊസിഷനിൽ ഇറങ്ങുന്നത്. സഹൽ ഇന്നും ആദ്യ ഇലവനിൽ ഇടം നേടിയില്ല. ജീക്സണ് പകരം ആർക്കസ് മധ്യനിരയിൽ എത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഡ്രൊബരോവ്, ഹക്കു, റാകിപ്, ഹാളിചരൺ, ആർക്കസ്, മുസ്തഫ, , സത്യസെൻ, മെസ്സി, ഒഗ്ബെചെ

Advertisement