അയാക്സ് വിട്ട് എങ്ങോട്ടുമില്ലെന്ന് വാൻ ഡി ബീക്

- Advertisement -

അയാക്സ് വിട്ട് താൻ എങ്ങോട്ടും പോവുന്നില്ലെന്ന് അയാക്സ് മിഡ്ഫീൽഡർ വാൻ ഡി ബീക്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് വാൻ ഡി ബീകിന്റെ പ്രതികരണം.

“ഇതെല്ലം മുൻപ് പറഞ്ഞ കാര്യങ്ങളാണ്, ഈ സീസണിൽ താൻ അയാക്സിൽ തന്നെ തുടരും, അടുത്ത വർഷവും താൻ അയാക്സിൽ തന്നെ നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” വാൻ ഡി ബീക് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പറ്റിയും റയൽ മാഡ്രിഡിനെ പറ്റിയും വരുന്ന റിപ്പോർട്ടുകൾ നല്ലതാണെന്നും എന്നാൽ നിലവിൽ അത് പ്രാധാന്യം ഉള്ളതല്ലെന്നും താരം പറഞ്ഞു. താൻ അയാക്സിൽ തന്നെ തുടരുമെന്നും ടീമിന് വേണ്ടി 100% ആത്മാർത്ഥതയോടെ കളിക്കുമെന്നും വാൻ ഡി ബീക് കൂട്ടിച്ചേർത്തു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ സ്പാനിഷ് ടീമായ റയൽ മാഡ്രിഡും താരത്തിന് വേണ്ടി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ രംഗത്തുണ്ടായിരുന്നു.

Advertisement