ആകാശ് മിശ്ര കരാർ പുതുക്കിയ പ്രഖ്യാപനം വന്നു

Extension Akashmishra

ഹൈദരബാദ് എഫ് സിയുടെ യുവതാരം ആകാശ് മിശ്ര ഹൈദരബാദ് എഫ് സിയിൽ കരാർ പുതുക്കി. മൂന്ന് വർഷത്തെ കരാറിൽ ആണ് ആകാശ് മിശ്ര ഒപ്പുവെച്ചത്. രണ്ടു വർഷം മുമ്പാണ് ആകാശ് മിശ്ര ഹൈദരാബാദ് എഫ് സിയിൽ എത്തിയത്. ഈ ക്ലബുമായി തനിക്ക് വലിയ ആത്മബന്ധം ഉണ്ട് എന്നും അതു കൊണ്ട് ഇവിടെ തുടരാനുള്ള തീരുമാനം എളുപ്പമായിരുന്നു എന്ന് ആകാശ് മിശ്ര കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ഹൈദരബാദിന്റെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് യുവ ഫുൾബാക്ക് ആയ ആകാശ് മിശ്ര. 2020ൽ ആരോസിൽ നിന്നായിരുന്നു ആകാശ് മിശ്ര ഹൈദരബാദിൽ എത്തിയത്. 20കാരനായ ആകാശ് മിശ്ര രണ്ടു സീസണുകളിലായി 43 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു.
Img 20220620 005214
കഴിഞ്ഞ സീസണിൽ 23 മത്സരങ്ങൾ കളിച്ച ആകാശ് മിശ്രം 2 ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റും നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഡിഫൻസിലും സ്ഥിര സാന്നിദ്ധ്യമായി ആകാശ് മിശ്ര മാറി. 20കാരനായ താരം ഉത്തർപ്രദേശ് സ്വദേശിയാണ്. മുമ്പ് മൂന്ന് വർഷത്താളം ജർമ്മനിയിൽ പരിശീലനം നടത്തിയിട്ടുണ്ട് ആകാശ്. ഫുൾബാക്ക് ആയ താരം അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ മികവ് കാണിക്കുന്നുണ്ട്‌.

ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം മുമ്പ് സാഫ് കിരീടം നേടിയിട്ടുണ്ട്.