ചെൽസിയുടെ ഡ്രിങ്ക് വാട്ടർ ഇനി തുർക്കിയിൽ കളിക്കും

20210118 202118

ചെൽസി മധ്യനിര താരം ഡ്രിങ്ക് വാട്ടർ ഇനി തുർക്കിയിൽ കളിക്കും. തുർക്കിഷ് ക്ലബായ കസിമ്പാസ ഡ്രിങ്ക് വാട്ടറെ സൈൻ ചെയ്തിരിക്കുകയാണ്. ആറു മാസത്തെ ലോൺ കരാറിൽ ആണ് താരം തുർക്കിയിലേക്ക് പോകുന്നത്. തുർക്കിയിൽ റിലഗേഷൻ പോരിലാണ് കസിമ്പാസ് ഉള്ളത്. അവസാന വർഷങ്ങളിൽ ഒന്നും ചെൽസിയിൽ അവസരം കിട്ടാത്ത ഡ്രിങ്ക്വാട്ടർ തുർക്കിയിൽ എങ്കിലും തിളങ്ങാം എന്ന പ്രതീക്ഷയിലാണ്‌.

ലെസ്റ്റർ സിറ്റിയിൽ നിന്ന് വലിയ പ്രതീക്ഷയോടെ ചെൽസിയിൽ എത്തിയ ഡ്രിങ്ക് വാട്ടറിന് ഇതുവരെ ക്ലബിൽ തിളങ്ങാൻ ആയിട്ടില്ല. പലപ്പോഴും ലോണി പോകാൻ ആയിരുന്നു താരത്തിന്റെ വിധി. ഈ സീസൺ അവസാനം എങ്കിലും ഡ്രിങ്ക് വാട്ടറിനെ വിൽക്കാൻ ആകും ചെൽസി ആഗ്രഹിക്കുന്നത്.

Previous articleസ്പാനിഷ് വമ്പന്മാരായ സെവിയ്യയുമായി ബെംഗളൂരു യുണൈറ്റഡ് കൂട്ടുകെട്ട്
Next articleആദ്യ സ്റ്റാർട്ടിൽ അജയ് ഛേത്രിക്ക് ചുവപ്പ് കാർഡ്, 10 പേരുമായി പൊരുതി ഈസ്റ്റ് ബംഗാളിന് സമനില