എഫ് സി ഗോവയുടെ ഐബാൻ ദോഹ്ലിങിനായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്

Newsroom

Picsart 23 05 25 18 48 13 825

പുതിയ സീസണു മുന്നോടിയായി ഒരു സൈനിംഗ് കൂടെ നടത്താൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്‌ എഫ് സി ഗോവ ഡിഫൻഡറായ ഐബാൻ ഡോഹ്ലിംഗ് ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്ന താരം. 2019 മുതൽ ഗോവയിൽ ഉള്ള താരമാണ് ഐബൻ. ഡിഫൻസിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്.നിശു കുമാറും ഖാബ്രയും ക്ലബ് വിടുന്നത് കൊണ്ട് തന്നെ ഡിഫൻസിൽ പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്സിന് എത്തിക്കേണ്ടതുണ്ട്‌. ഇതിനകം പ്രബീർ ദാസ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഐബാനെ മാത്രമല്ല സുഭാഷിഷ് ബോസിനായും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് 23 05 25 18 48 39 437

27കാരനായ ഐബാൻ ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ ആണ് വളർന്നു വന്നത്. 2011 മുതൽ 2015 വരെ ടാറ്റ അക്കാദമിയിൽ ഉണ്ടായിരുന്നു. പിന്ന് ഷില്ലൊങ് ലജോങ്ങിൽ എത്തി. 2019വരെ ലജോംഗിൽ ഉണ്ടായിരുന്നു.മേഘാലയ സ്വദേശിയായ താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഓഫർ സമർപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.