അഡ്രിയാൻ ലൂണ മാർച്ചിൽ തിരികെ ടീമിനൊപ്പം ചേരും എന്ന് ഇവാൻ

Newsroom

Picsart 24 02 11 12 47 34 996
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മാർച്ചിൽ പരിക്ക് മാറി തിരികെയെത്തും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ലൂണയുടെ അഭാവം ടീമിൽ ഉണ്ട് എന്നും ഈ പരിക്ക് നിർഭാഗ്യകരമാണെന്നും ഇവാൻ പറഞ്ഞു. ലൂണ മാർച്ചിൽ ടീമിനൊപ്പം വീണ്ടും ചേരും. അദ്ദേഹം മാർച്ച് മുതൽ റിക്കവറിയുടെ അവസാന സ്റ്റേജിൽ എത്തും എന്നും ഇവാൻ പറഞ്ഞു.

ലൂണ 23 09 30 16 40 16 537

ലൂണ ഇപ്പോൾ മുംബൈയിൽ ചികിത്സയുടെ രണ്ടാം ഘട്ടത്തിലാണ്. ലൂണ നാളെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ സ്റ്റാൻഡിൽ ഉണ്ടാകും എന്നും കോച്ച് പറയുന്നു. മാർച്ചിൽ ടീമിനൊപ്പം ചേർന്നാലും ഈ സീസണിൽ ലൂണ ഇനി കളിക്കാനുള്ള സാധ്യത കുറവാണ്. സീസൺ തുടക്കത്തിൽ പരിക്കേറ്റ വിദേശ താരം സൊട്ടാരിയോയും മാർച്ചിൽ തിരികെ ടീമിനൊപ്പം ചേരും എന്ന് ഇവാൻ പറഞ്ഞു. അടുത്ത സീസണിൽ സൊട്ടാരിയോ ടീമിനൊപ്പം ഉണ്ടാകും. അതിനു മുന്നോടിയായി അദ്ദേഹം മാർച്ച് മുതൽ ഒരുക്കങ്ങൾ ആരംഭിക്കും എന്നും ഇവാൻ പറഞ്ഞു.

ജീക്സൺ പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തിയതായും അടുത്ത മത്സരം മുതൽ മിനുട്ടുകൾ അദ്ദേഹത്തിന് നൽകും എന്നും കേരളത്തിന്റെ കോച്ച് പറഞ്ഞു.