വീണ്ടും 4-2!! നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി

20211120 213405

നോർത്ത് ഈസ്റ്റും ബെംഗളൂരു എഫ് സിയും തമ്മിലുള്ള ഐ എസ് എല്ലിലെ മത്സരത്തിൽ ബെംഗളൂരുവിന് വിജയം. 4-2 എന്ന സ്കോറിനാണ് ബെംഗളൂരൂ വിജയിച്ചത്. ആവേശകരമായ മത്സരത്തിൽ മലയാളികൾ ആണ് ആദ്യ പകുതിയിൽ താരമായത്. മത്സരത്തിന്റെ 14ആം മിനുട്ടിൽ ക്ലെറ്റൻ സിൽവയിലൂടെ ബെംഗളൂരു എഫ് സിയാണ് ലീഡ് എടുത്തത്. ഈ ഗോളിന് 17ആം മിനുട്ടിൽ ബ്രൗണിലൂടെ നോർത്ത് ഈസ്റ്റ് മറുപടി നൽകി. മലയാളി താരം വി പി സുഹൈറിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്. സ്കോർ 1-1

അഞ്ച് മിനുട്ടുകൾക്ക് അകം ബെംഗളൂരു ലീഡ് തിരികെയെടുത്തു. ഇടതു വിങ്ങിൽ നിന്ന് ആശിഖ് കുരുണിയൻ തൊടുത്ത ഒരു കേർവിങ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. അതിന്റെ റീബൗണ്ട് ഗോൾകീപ്പർ സേവ് ചെയ്തു എങ്കിലും പെനാൾട്ടി ബോക്സിൽ നിന്ന് ക്ലിയർ ചെയ്യാൻ ശ്രമിച്ച മഷൂറിന് പിഴച്ചു. മഷൂറിന്റെ ഷോട്ട് സ്വന്തം വലയിൽ തന്നെ എത്തി. സ്കോർ 2-1

ഈ ഗോളിനും പെട്ടെന്ന് മറുപടി നൽകാൻ നോർത്ത് ഈസ്റ്റിനായി. ഇത്തവണയും സുഹൈർ തന്നെ ഗോൾ ഒരുക്കിയത്. ഇടതു വിങ്ങിലൂടെ മുന്നേറി സുഹൈർ നൽകിയ ക്രോസ് കൗറർ വലയിൽ എത്തിച്ചു. സ്കോർ 2-2. 41ആം മിനുട്ടിൽ വീണ്ടും ബെംഗളൂരു എഫ് സി ലീഡ് എടുത്തു. ഇത്തവണ ജയേഷ് റാണെ ആണ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്.

രണ്ടാം പകുതിയിൽ 81ആം മിനുട്ടിൽ ഇബാര ബെംഗളൂരുവിന് നാലാം ഗോളും നൽകി വിജയം ഉറപ്പിച്ചു.

Previous articleവിദര്‍ഭയ്ക്കെതിരെ നാല് റൺസ് വിജയം, കര്‍ണ്ണാടക ഫൈനലില്‍
Next articleഡോർട്ട്മുണ്ടിനു ജയം സമ്മാനിച്ചു റൂയിസ്, ഡോർട്ട്മുണ്ട് പോയിന്റ് ടേബിളിൽ ബയേണിനു തൊട്ടുപിറകിൽ