റോസ്റ്റിൻ ഗ്രിഫിത്ത്‌സ് മുംബൈ സിറ്റിയിൽ കരാർ പുതുക്കി

Newsroom

2023-24 സീസണിന്റെ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു പുതിയ കരാർ മുംബൈ സെന്റ്സ്ർ ബാക്ക് റോസ്റ്റിൻ ഗ്രിഫിത്ത്‌സ് ഒപ്പുവെച്ചതായി മുംബൈ സിറ്റി എഫ്‌സി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടാം ക്ലബിനെ സഹായിക്കാൻ ഗ്രിഫിത്ത്സിനായിരുന്നു.

മുംബൈ 23 05 17 18 22 26 968

17 കളികളിൽ 28 ടാക്കിളുകളും 14 ഇന്റർസെപ്ഷനുകളും 43 ക്ലിയറൻസുകളുമായാണ് ഓസ്‌ട്രേലിയൻ സെന്റർ ബാക്ക് ഐലൻഡേഴ്‌സിനൊപ്പമുള്ള തന്റെ അരങ്ങേറ്റ സീസണിൽ തിളങ്ങിയത്. സീസണിന്റെ തുടക്കത്തിൽ എടികെ മോഹൻ ബഗാനെതിരെ 2-2 സമനിലയിൽ അദ്ദേഹം നിർണായക ഗോളും നേടി. 20 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ മാത്രം വഴങ്ങിയ മുംബൈ സിറ്റിയുടെ ബാക്ക്‌ലൈനിലെ പ്രധാന അംഗമായിരുന്നു ഗ്രിഫിത്ത്‌സ്.