ആൽബർട്ട് റോക പരിശീലകനായി എത്തിയതിന്റെ മാറ്റം ഹൈദരബാദ് എഫ് സിയിൽ കാണാൻ ആയി. ഇന്ന് മുംബൈ സിറ്റിക്കെതിരെ സ്വന്തം നാട്ടിൽ ഇറങ്ങിയ ഹൈദരബാദ് സമനില നേടി. അവസാന മിനുട്ടിലെ ഒരു ഗോളിലൂടെ ആയിരുന്നു ഹൈദരബാദ് മത്സരം 1-1 എന്ന നിലയിൽ ആക്കിയത്. ഏഴു തുടർ പരാജയങ്ങൾക്ക് ശേഷമാണ് ഹൈദരബാദ് ഒരു പോയന്റ് നേടുന്നത്.
ഇന്ന് മത്സരത്തിൽ 44ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു മുംബൈ സിറ്റി ലീഡ് നേടിയത്. ലാർബി ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. അവസാനം 93ആം മിനുട്ടിൽ ഹൈദരബാദിന്റെ രക്ഷയ്ക്ക് എത്തിയതും ഒരു പെനാൾട്ടി ആയിരുന്നു. സ്റ്റാങ്കോവിച് ആണ് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.













